ഓണാഘോഷം അതിരുവിട്ടു; കോളേജിൽ വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കി ആർടിഒ

മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്

കണ്ണൂർ: അപകടകരമായ രീതിയിൽ വാഹനമോടിച്ച വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ അഭ്യാസ പ്രകടനങ്ങൾ കാണിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹ്റു കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.

മുഹമ്മദ് നിഹാൽ, മുഹമ്മദ് റസ്ലാൻ, മുഹമ്മദ് അഫ്നാൻ എന്നിവരുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.ഇവരുടെ മാതാപിതാക്കളുടെ പേരിലായിരുന്നു വാഹനങ്ങൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയത്.

To advertise here,contact us