പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ ഹൃദയാഘാതം; ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ മരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു

ഇടുക്കി: പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി എസ് ബിനുവാണ് മരിച്ചത്. 34വയസായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഇന്ന് രാവിലെയാണ് ബിനു പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.

Content Highlights: Binu S, a 34-year-old staff member from Thiruvananthapuram working at Idukki Medical College, died after seeking treatment for fever. He later suffered a heart attack. The body has been sent for postmortem, and the exact cause of death will be confirmed after the procedure

To advertise here,contact us