കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

പെരിയാര്‍ കടുവ സങ്കേതത്തിലെ വളളക്കടവ് അരുവിയോട് സെക്ഷനില്‍ വെച്ചാണ് സംഭവം

ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. എന്‍ പി ഉണ്ണികൃഷ്ണന്(45) ആണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ഉണ്ണികൃഷ്ണന്‍. പെരിയാര്‍ കടുവ സങ്കേതത്തിലെ വളളക്കടവ് അരുവിയോട് സെക്ഷനില്‍ വെച്ചാണ് സംഭവം. പരിക്ക് ഗുരുതരമല്ല.

Content Highlights: Forest Department official injured in buffalo attack

To advertise here,contact us