കെ സി വേണുഗോപാലിന്റെ പ്രതികരണം തേടിയതിന് കൈരളി ടിവിയുടെ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റ ശ്രമം

മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി

ഇടുക്കി: കൈരളി ടിവിയുടെ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റ ശ്രമം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം തേടിയതിന് പിന്നാലെയാണ് സംഭവം. കൈരളിയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവി. ഇടുക്കി രാജകുമാരിയിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഒരുകൂട്ടം യുഡിഎഫ് പ്രവര്‍ത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്.

Content Highlights: Attempted assault on Kairali TV journalist for seeking KC Venugopal's response

To advertise here,contact us