തൊടുപുഴയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ; രണ്ട് പെൺകുട്ടികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു

തൊടുപുഴ സ്വദേശികളാണ് എക്സൈസിന്‍റെ പിടിയിലായത്

ഇടുക്കി: തൊടുപുഴയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശികളായ ഹാരിസ്, തോംസൺ ജോയ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും യുവാക്കളിൽ നിന്ന് പിടികൂടി.

അറസ്റ്റിലായ രണ്ടുപേരും സ്ഥിരം കുറ്റവാളികൾ ആണെന്നും ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചെന്നും എക്‌സൈസ് അറിയിച്ചു.

Content Highlights: Excise officers arrested two men at Thodupuzha

To advertise here,contact us