ഇടുക്കിയിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

ആലപ്പുഴ- മധുര സംസ്ഥാന പാതയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്

ഇടുക്കി: ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരിയായ വയോധിക മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ(75) ആണ് മരിച്ചത്. ആലപ്പുഴ- മധുര സംസ്ഥാന പാതയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് വയോധിക മരിച്ചത്.

Content Highlight; Elderly pedestrian dies after being hit by bike in Idukki

To advertise here,contact us