ഒന്‍പത് വയസുകാരിയോട് ലൈംഗികാതിക്രമം; 41കാരന് അഞ്ച് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

2024ലെ ഓണാവധി സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം

തൊടുപുഴ: ഒന്‍പത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 41കാരന് അഞ്ച് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി ഗാന്ധി നഗര്‍ നിവാസി ചന്ത്യത് വീട്ടില്‍ ഗിരീഷിനാണ് ശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. 2024-ലെ ഓണാവധി സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Content Highlights: 41-year-old sentenced to five years rigorous imprisonment for assaulting nine-year-old girl

To advertise here,contact us