ഇടുക്കി: ഇടുക്കി രാജകുമാരി ഇടമറ്റത്ത് വിവാഹചടങ്ങില് പങ്കെടുക്കാന് പോയ സംഘം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു. അപകടത്തില് ഒരാള് മരിച്ചു. മൂവാറ്റുപുഴ അയവന സ്വദേശി ആന്റോ ആണ് മരിച്ചത്. ഒപ്പമുള്ള നാല് പേരെ പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
പണിക്കന്ക്കുടിയില് വിവാഹ ചടങ്ങില് പങ്കെടുക്കാന് എത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്പ്പെട്ടത്. ഇവര് സഞ്ചരിച്ച ഇന്നോവ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Content Highlights: group that was going to attend wedding met with an car accident at idukki