ഇടുക്കി: പണിക്കൻകുടിയിൽ നിന്നും കാണാതായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊട്ടനാനിക്കൽ തങ്കൻ (62) ആണ് മരിച്ചത്. സമീപവാസിയുടെ പറമ്പിലെ കാപ്പിമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കന്റെ മൃതദേഹം കണ്ട് പണിക്കൻകുടി സ്വദേശി ജോർളി കുഴഞ്ഞ് വീണ് മരിച്ചു. കുഴഞ്ഞുവീണ ഉടൻ ജോർളിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രോഗബാധിതനായതിൽ മനംനൊന്തായിരുന്നു തങ്കൻ വീട് വിട്ട് ഇറങ്ങിയത്. കഴിഞ്ഞ മാസം 31 മുതലാണ് വയോധികനെ കാണാതായത്.
Content Highlights: Idukki men death