വണ്ടിപ്പെരിയാര്: പതിനാലുവയസ്സുകാരിയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. ചൂരക്കുളം പുതുവയലില് ആളൂര് ഭവനില് രാജേഷിന്റെ മകള് റോഷ്നിയാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില് കണ്ടെത്തിയത്. വണ്ടിപ്പെരിയാര് പൊലീസിന്റെ മേല്നടപടികള്ക്ക് ശേഷം പോസ്റ്റ്മോര്ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയി.
കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് റോഷ്നി. അമ്മ: രാജി, സഹോദരി രേഷ്മ(വിദ്യാര്ത്ഥി).
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Fourteen-year-old girl dies at home