ഇടുക്കി മൂന്നാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി: മൂന്നാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല സ്വദേശി രാജ പാണ്ടിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കുണ്ട്.

കൊലപാതകമെന്ന സംശയം ഉയർന്നു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: One found died at Idukki Moonnar

To advertise here,contact us