തൊടുപുഴ: ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. ചുമന്നാണ് കുട്ടിയെ മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കുട്ടി മരിച്ചു. ഇടമലക്കുടി കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതിമാരുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക് ആണ് മരിച്ചത്. കുഞ്ഞിൻ്റെ മൃതദേഹം ചുമന്നു തന്നെയാണ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയതും. മഴപെയ്ത് റോഡ് ഗതാഗത യോഗ്യമല്ലാതായി എന്ന് നാട്ടുകാർ പറയുന്നു.
Content Highlights: A five year old boy died of fever in Idamalakudi