തുടരെയുള്ള അപകടം: ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്

ഇടുക്കി: ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Content Highlights: Idukki district collector banned Jeep ride

To advertise here,contact us