ഇടുക്കി മൂലമറ്റത്ത് 19കാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു

മൂലമറ്റത്തെ ത്രിവേണിയിലായിരുന്നു അപകടം ഉണ്ടായത്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.മൂലമറ്റം സ്വദേശി അതുല്‍ ബൈജുവാണ് (19)മുങ്ങി മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം, അതുലിന് ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂലമറ്റത്തെ ത്രിവേണിയിലായിരുന്നു അപകടം ഉണ്ടായത്.

Content Highlights- 19-year-old student drowns in Idukki Moolamattam

To advertise here,contact us