ഇടുക്കിയില്‍ പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 23 കാരന്‍ പിടിയില്‍

കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്

icon
dot image

വണ്ടിപ്പെരിയാര്‍: ഇടുക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 23 കാരന്‍ പിടിയില്‍. വള്ളക്കടവ് സ്വദേശിയായ വിജയിയെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി.

Also Read:

Kerala
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക പ്രശ്‌നങ്ങളില്ല; ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല

പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഡോക്ടര്‍ തന്നെ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് വള്ളക്കടവ് സ്വദേശിയായ വിജയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- man arrested for sexually assault 16 year old girl in vandiperiyar

To advertise here,contact us
To advertise here,contact us
To advertise here,contact us