പുതുവത്സരാഘോഷം; പടക്കംപൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍(26)ആണ് മരിച്ചത്

മൂലമറ്റം: പുതുവത്സരാഘോഷത്തിന്റെ ഭാഗായി പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലാണ് സംഭവം നടന്നത്.

Also Read:

Kerala
'നിസാം അങ്കിളായിരുന്നു ഡ്രൈവർ, എപ്പോഴും സ്പീഡിലാണ് വണ്ടി എടുക്കാറ്'; വളക്കൈ അപകടത്തിൽ രക്ഷപ്പെട്ട കുട്ടി

കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍(26)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്. മൂന്ന് കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിന്‍. ഇതിനിടെ ചാത്തന്‍പാറയില്‍ കാഴ്ച കാണാനിറങ്ങി. ഇവിടെവെച്ച് പടക്കംപൊട്ടിക്കുന്നതിനിടെ കാല്‍വഴുതി എബിന്‍ കൊക്കയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസിനേയും അഗ്നിശമന വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.

മൂലമറ്റത്ത് നിന്ന് അഗ്നിശമന സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം.സംഭവത്തില്‍ കാഞ്ഞാര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights- Man died when new year celebration in chathanpara

To advertise here,contact us