മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ; അരിയുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ അകത്താക്കി

ആളുകൾ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ ഓടിച്ചത്

icon
dot image

ഇടുക്കി: മറയൂരിൽ പടയപ്പയുടെ ആക്രമണം. ജനവാസ മേഖലയിലെത്തിയ കാട്ടാന വീടുകൾ തകർത്തു. പാമ്പൻമല സ്വദേശദികളായ കറുപ്പസാമി, രാജേന്ദ്രൻ എന്നിവരുടെ വീടുകൾ തകർത്ത് അരിയുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും പടയപ്പ അകത്താക്കി. തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് സമീപത്തെത്തിയ പടയപ്പ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആളുകൾ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ ഓടിച്ചത്.

രണ്ടാഴ്ചയായി മേഖലയിൽ തമ്പടിച്ച് നിൽക്കുകയാണ് കൊമ്പൻ. മൂന്നാറിലെ താരമാണ് ഒറ്റയാൻ പടയപ്പ. ഉപദ്രവകാരിയല്ലാതിരുന്ന പടയപ്പ ഇപ്പോൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. ഭക്ഷണ മോഷണ ചിരത്രമില്ലാത്ത പടയപ്പ അരിക്കൊമ്പന്റെ പാതയിലാണിപ്പോൾ. അർദ്ധരാത്രിയിൽ പടയപ്പ ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വസ്ത്രങ്ങൾ അലക്കി വിരിക്കാൻ വലിച്ചുകെട്ടിയ അയകളും വൈദ്യുതി കമ്പികളും പടയപ്പ നശിപ്പിച്ചിട്ടുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us