കൊച്ചി: എറണാകുളം വരാപുഴയിൽ ഭാര്യയെ നായയെ വിട്ട് കടിപ്പിച്ചതിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലങ്ങാട് സ്വദേശി സുനിലിനെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റബുൾ ഇനത്തിൽപ്പെട്ട നായയെ കൊണ്ടാണ് കടിപ്പിച്ചത്. നായയുടെ കടിയേറ്റ ഷൈനിയുടെ വലതുകൈവിരലിൽ പരിക്കേറ്റു.
ഭാര്യ ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതു സുഹൃത്തുക്കൾ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. സുനിലിന്റെ അക്രമത്തിൽ ഷൈനിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുമുണ്ട്.
Content Highlights: Police have arrested a man in Ernakulam's Varapuzha for allegedly setting a dog on his wife.