'ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചില്ല'; വന്ദേഭാരത് ഫ്ലാഗ് ഓഫ് വേദിയിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ

റെയില്‍വെ ഉദ്യോഗസ്ഥര്‍ മാപ്പ് പറയാതെ വേദി വിടില്ലെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍

കൊച്ചി: വന്ദേഭാരത് ഫ്‌ലാഗ് ഓഫ് വേദിയില്‍ ബിജെപി പ്രതിഷേധം. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലാണ് പ്രതിഷേധം നടത്തിയത്.ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കാത്തതിലാണ് ബിജെപി പ്രതിഷേധം നടത്തിയത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ മാപ്പ് പറയാതെ വേദി വിടില്ലെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു. വേദിയില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. എറണാകുളത്ത് നിന്ന് കെഎസ്ആർ ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് പ്രതിഷേധം നടന്നത്.

ദേശീയതയെ അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ വേദിയിലെത്തി മാപ്പ് പറയണം ഇല്ലെങ്കില്‍ പിരിഞ്ഞു പോകില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ബിജെപി ആശ്യപ്പെട്ടു. ബിജെപി നേതാവ് സി ജി രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം.

Content Highlights: BJP leaders protested after the national anthem and Vande Mataram were reportedly not sung at a Vande Bharat flag off event.

To advertise here,contact us