കര്‍ക്കിടക വാവ്; കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് യാത്ര സുഗമമാക്കുന്നതിനായാണ് സമയം ദീര്‍ഘിപ്പിച്ചത്

കൊച്ചി: കര്‍ക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസിൻ്റെ സമയം ദീര്‍ഘിപ്പിച്ചു. ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് യാത്ര സുഗമമാക്കുന്നതിനായാണ് സമയം ദീര്‍ഘിപ്പിച്ചത്.

ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നും ആലുവയിലേക്ക് രാത്രി 11.15 നും 11.30 നും സര്‍വീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്റ്റ് 12 ബുധനാഴ്ച ആലുവയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചി നും 5 .30 നും തൃപ്പൂണിത്തുറയിലേക്കും സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

Content Highlight : Karkidaka Vavu: Kochi Metro service hours extended

To advertise here,contact us