കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ അപകടം. ചരക്ക് ലോറി ഫ്ലൈ ഓവറിന്റെ കൈവരിയില്‍ ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ലോറിയില്‍ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഹൈവേ അതോര്റ്റിയുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസി റിപ്പോർട്ടറിനോട് പറഞ്ഞു. റോഡില്‍ ലൈറ്റുകളോ, റിഫ്ലക്റ്ററുകളോ ഇല്ലെന്നും സര്‍വീസ് റോഡ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദേഹം പറഞ്ഞു. ഇവിടെ നിരന്തരം അപകടം നടക്കുന്ന സ്ഥലമാണെന്നും പല പ്രാവശ്യം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: A lorry rammed into the divider on the Vyttila flyover, disrupting traffic. Police have launched an investigation into the cause of the accident.