മൂവാറ്റുപുഴയാറില്‍ കണ്ടെത്തിയ സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം തിരിച്ചറിഞ്ഞു

മിനിമോളുടെ ഭര്‍ത്താവിനെയും മറ്റൊരു മകളെയും പൊലീസിന് കണ്ടെത്താനായില്ല

കൊച്ചി: മൂവാറ്റുപുഴയാറില്‍ വെള്ളിയാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മിനിമോള്‍ക്ക് കാഴ്ച പരിമിധിയുണ്ടെന്നാണ് വിവരം. മിനിമോളുടെ ഭര്‍ത്താവിനെയും മറ്റൊരു മകളെയും പൊലീസിന് കണ്ടെത്താനായില്ല.

മുളംകുളം പാലത്തിന് സമീപമായിരുന്നു സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: Bodies of Woman and Child Found in Muvattupuzha River Identified

To advertise here,contact us