കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 കാരനെതിരെ കേസ്

അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്

കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എളമക്കര പൊലീസാണ് കേസെടുത്തത്. കുട്ടി ശാരീരിക അസ്വസ്ഥതള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

Content Highlights: Case against youth in Kochi for attack case

To advertise here,contact us