അടിവസ്ത്രത്തിലെ പ്രത്യേക അറകളില്‍ ആംപ്യൂളുകള്‍; കൊച്ചിയില്‍ പാര്‍ട്ടിക്ക് എത്തിച്ച മാരക ലഹരി പിടികൂടി

രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്.

കൊച്ചി: നഗരത്തില്‍ ലഹരി പാര്‍ട്ടിക്കായി എത്തിയ മാരക ലഹരി പിടികൂടി പൊലീസ്. ഡെപ്യൂട്ടി കമ്മിഷണറുടെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം, ആലുവ റേഞ്ച് എക്‌സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് മാരക ലഹരിയുമായി എത്തിയവര്‍ പിടിയിലായത്.

ലോറെ സെപാം ഇഞ്ചക്ഷന്‍ ഐ പി എന്ന മയക്കുമരുന്നാണ് പിടികൂടിയത്. അനൂപ് കെ കെ, ജപ്പാന്‍ പപ്പന്‍ എന്നറിയപ്പെടുന്ന പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്.

ലോറെസെപാം മയക്ക് മരുന്ന് ആപ്യൂളുകളും, ഇത് കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഇവരില്‍ നിന്ന് പിടികൂടി. അടിവസ്ത്രത്തില്‍ പ്രത്യേകം അറകള്‍ നിര്‍മ്മിച്ചാണ് രണ്ട് പേരും ആംപ്യൂളുകള്‍ ഒളിപ്പിച്ചത്.

Content Highlights: Deadly drugs brought for a party seized in Kochi

To advertise here,contact us