മതിയായ രേഖകളില്ലാതെ ജോലി ചെയ്തു; ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

കുറുപ്പംപടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കൊച്ചി: മതിയായ രേഖകളില്ലാതെ ജോലി ചെയ്ത ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ബാഗ കിഷോർപൂർ സ്വദേശി രൂപ്ച്ചൻ അലിയാണ് പിടിയിലായത്. കുറുപ്പംപടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു വർഷക്കാലമായി ഓടക്കാലിയിലെ മെട്രോ പ്ലൈവുഡ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപ്ച്ചൻ അലി പിടിയിലാകുന്നത്.

Content Highlight : Bangladeshi arrested for working without valid documents.The arrested person is Roopchan Ali, a native of Bagh Kishorepur, Bangladesh.

To advertise here,contact us