കൊച്ചി: ആലുവ റെയില്വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശിയും കാര് ഡ്രൈവറുമായ റിഷാബ്(40) ആണ് മരിച്ചത്. ഇന്ന് പ്ലാറ്റ്ഫോമില് ട്രെയിന് കാത്തുനില്ക്കുന്നതിനിടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമില് വെച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര് ബാത്റൂമിലെത്തിച്ച് മുഖം കഴുകിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: man died in aluva railways station