ഇടപ്പള്ളിയിൽ പെണ്‍കുട്ടിയെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമം; യുവാവ് എത്തിയത് ബർമുഡ മാത്രം ധരിച്ച്, പിടിയിൽ

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം

കൊച്ചി: ഇടപ്പള്ളിയില്‍ നടുറോഡിൽ പെണ്‍കുട്ടിയെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ബര്‍മുഡ മാത്രം ധരിച്ചായിരുന്നു അക്രമി എത്തിയത്. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത റോഡില്‍ വെച്ച് യുവാക്കള്‍ അക്രമിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രദേശത്തെ വീടുകളിലും ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു.

Content highlight ; Police arrest man who tried to attack girl with knife in Kochi

To advertise here,contact us