കൊച്ചി: ആലുവയില് സ്വകാര്യ ബസ് ഡ്രൈവറില് നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില് നടത്തിയ പരിശോധനയിലാണ് ഡ്രൈവറുടെ പക്കൽനിന്നും കഞ്ചാവ് പിടികൂടിയത്. മോട്ടോര് വാഹന വകുപ്പും പൊലീസും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസ് ഡ്രൈവറായ മുഹമ്മദ് ഷാഫിയാണ് കഞ്ചാവുമായി പിടിയിലായത്. ഇയാള്ക്കെതിരെ എക്സൈസ് കേസെടുത്തു.
Content Highlight; Private bus driver held in Aluva for possessing cannabis