കൊച്ചി: പെരുമ്പാവൂരില് ടണലില് കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര് സ്വദേശി രവി കിഷനാണ് മരിച്ചത്. പെരുമ്പാവൂര് ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലായിരുന്നു അപകടം.
ഒരാഴ്ച മുമ്പായിരുന്നു രവി കിഷന് റൈസ്കോയില് ജോലിയില് ചേര്ന്നത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില് കാല് വഴുതി വീഴുകയായിരുന്നു. വി ആകൃതിയിലുള്ള ടണലാണ് ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.
ഇതിലേക്ക് വീണാണ് അപകടം. കൂടെയുള്ളവര് രക്ഷിക്കാന് ശ്രമിച്ചെങ്കിലും രവി കിഷനെ പുറത്തിറക്കാന് സാധിച്ചില്ല. ഒടുവില് ഒരു മണിക്കൂറിന് ശേഷം ഫയര്ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു.
Content Highlights: Tragic end for migrant worker trapped in tunnel in Perumbavoor