സിബിഎസ്ഇ സഹോദയ കലോത്സവം; വൈറ്റില ടോക് എച്ച് ചാമ്പ്യന്മാർ

730 പോയിൻ്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനം കരസ്ഥമാക്കി

കൊച്ചി: മൂന്ന് ദിവസമായി കോലഞ്ചേരി കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ 827 പോയിൻ്റുമായി വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. 730 പോയിൻ്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനവും 728 പോയിൻ്റുമായി ഗിരിനഗർ ഭവൻസ് വിദ്യാ മന്ദിർ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നിൽ ടോക് എച് പബ്ലിക് സ്കൂളും കാറ്റഗറി രണ്ടിൽ വടുതല ചിന്മയ വിദ്യാലയവും കാറ്റഗറി മൂന്നിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവും കാറ്റഗറി നാലിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറും ചാമ്പ്യൻമാരായി.

കലോത്സവത്തിന്റെ ആദ്യ ഘട്ട സ്റ്റേജ് ഇതര മത്സരങ്ങൾ വൈറ്റില ടോക് എച് പബ്ലിക് സ്കൂളിലും രണ്ടാം ഘട്ടം കോലഞ്ചേരി കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലുമായാണ് നടന്നത്.140 ഇനങ്ങളിലായി 3200 മത്സരാർഥികളാണ് പങ്കെടുത്തത്.

സമാപന സമ്മേളനം കൊച്ചി സഹോദയ പ്രസിഡൻ്റ് വിനു മോൻ കെ മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് രാഖി പ്രിൻസ്, ജോയിന്റ് സെക്രട്ടറി മനോജ് മോഹൻ ,കൺവീനർമാരായ ആർ കെ മോസസ്, ടെസ്സി ജോസ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി വി പ്രതിഭ സ്വാഗതവും ട്രഷറർ ഇ പാർവതി നന്ദിയും പറഞ്ഞു.

Content Hiughlight; CBSE Sahodaya Kalotsavam: Vyttila TOC H champions

To advertise here,contact us