ലീഗിന്റെ ഗാസ ഐക്യദാര്‍ഢ്യ സദസിന്റെ പ്രചാരണ കണ്‍വെന്‍ഷനില്‍ ഉന്തും തള്ളും; ബഹളമായതോടെ കണ്‍വെന്‍ഷന്‍ തടസപ്പെട്ടു

പ്രഭാഷണം നടത്താന്‍ എത്തിയ വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും ഇറങ്ങിപ്പോയി

കൊച്ചി: കളമശ്ശേരിയില്‍ മുസ്‌ലിം ലീഗിന്റെ യോഗത്തില്‍ ഉന്തും തള്ളും. എറണാകുളത്ത് നടത്തുന്ന ഗാസ ഐക്യദാര്‍ഢ്യ സദസിന്റെ പ്രചരണാര്‍ത്ഥം നടന്ന കണ്‍വെന്‍ഷനിലാണ് ഉന്തും തള്ളും ഉണ്ടായത്.

ജില്ലാ മണ്ഡലം നേതാക്കള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ബഹളം ഉണ്ടാക്കിയത്. ബഹളമായതോടെ കണ്‍വെന്‍ഷന്‍ തടസപ്പെടുകയായിരുന്നു. പ്രഭാഷണം നടത്താന്‍ എത്തിയ വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും ഇറങ്ങിപ്പോയി.Content Highlights: Push and shove at the Muslim League s Gaza Solidarity Forum campaign convention

To advertise here,contact us