അങ്കമാലി: പാറമടയിൽ നിന്ന് തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അങ്കമാലി അയ്യംപുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊതിഞ്ഞു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. നാളെ പാറമടയിൽ കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
Content Highlight : An unidentified body was found in Ayyampuzha, Angamaly