എറണാകുളം വൈപ്പിനില്‍ ടൂറിസ്റ്റ് ബോട്ട് കത്തിനശിച്ചു

ബോട്ട് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇട്ടിരുന്ന ബോട്ടാണ് കത്തിനശിച്ചത്

എറണാകുളം: വൈപ്പിനില്‍ ടൂറിസ്റ്റ് ബോട്ട് കത്തി. ബോട്ട് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇട്ടിരുന്ന ബോട്ടാണ് കത്തിനശിച്ചത്. പണിക്കായി സൂക്ഷിച്ച കെമിക്കലുകളില്‍ നിന്നും തീ പിടിച്ചതാവാം എന്നാണ് നിഗമനം.രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നിസില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

Content Highlights: Tourist boat catches fire in Vypin, Ernakulam

To advertise here,contact us