120 രൂപയുടെ ഓട്ടത്തിന് 170 രൂപ ചോദിച്ചു ; യാത്രക്കാരിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

ആർടിഒയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്

കൊച്ചി:കാക്കനാട് അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പടമുകൾ സ്വദേശി യൂസഫിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ആർടിഒ കെ ആർ സുരേഷാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം പടമുകളിൽ നിന്ന് ഇൻഫോപാർക്കിലേക്ക് ഓട്ടം വിളിച്ച യാത്രക്കാരിയോടാണ് യൂസഫ് അമിത കൂലി വാങ്ങിയത്. സാധാരണ 120 രൂപയുടെ ഓട്ടത്തിന് 170 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഒടുവിൽ യുവതി 150 രൂപ നൽകിയെങ്കിലും ആർടിഒയ്ക്ക് പരാതി നൽകുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണത്തിൽ പരാതി ബോധ്യപ്പെട്ടതോടെ ഡ്രൈവറെ വിളിച്ചുവരുത്തി ആർടിഒ നടപടിയെടുക്കുകയായിരുന്നു.

Content Highlight : Kakkanad suspends driver's license for taking excessive auto fare

To advertise here,contact us