കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണ്ണം പിടികൂടി. കോഴിക്കോട് സ്വദേശിയുടെ കയ്യിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണമാണ് പിടികൂടിയത്. 1078 ഗ്രാം സ്വർണ്ണമാണ് ഇയാളുടെ കയ്യിയിൽ ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് ബെംഗളൂർ വഴി കൊച്ചിയിലെത്തിയ വിമാനത്തിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
Content Higlight : Gold worth Rs 1 crore seized at Nedumbassery airport