ആദ്യം മലയാറ്റൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥന, പിന്നീട് മോഷണം ;കള്ളന്‍മാര്‍ പിടിയില്‍

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

കൊച്ചി : മലയാറ്റൂരിലെ പള്ളിയില്‍ മോഷണം നടത്തിയ കള്ളന്‍മാരെ പൊലീസ് പിടികൂടി. ഒക്കല്‍ സ്വദേശി പ്രവീണ്‍, കോടനാട് സ്വദേശി ജിതേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂരിലെ കുരിശുമുടി പള്ളിയിലായിരുന്നു സംഭവം. പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. ഭണ്ഡാരത്തില്‍ നിന്നും 15000 രൂപയാണ് മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: First prayers in the mosque, then theft; thieves caught

To advertise here,contact us