കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിലെ കുളത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു; ആളപായമില്ല

ഫ്ളാറ്റിലെ താമസക്കാർ ഒഴിവുസമയം ചിലവഴിക്കാൻ എത്തുന്ന ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞത്

കൊച്ചി: കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. ഇടച്ചിറയിലെ ഒലിവ് കലിസ്ത എന്ന ഫ്ളാറ്റിലെ കുളത്തിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയിൽ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് മതിൽ തകർന്നുവീണത്.

ഫ്ളാറ്റിലെ താമസക്കാർ ഒഴിവുസമയം ചിലവഴിക്കാൻ എത്തുന്ന ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞത്. എന്നാൽ സംഭവം നടക്കുന്ന സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമില്ല.

Content Highlights: safety wall of pond damaged at kakkanad

To advertise here,contact us