ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്

എറണാകുളം: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയിഖ്(21)ആണ് പിടിയിലായത്. ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്.ജില്ലാ പൊലീസ് മേധാവി എം ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യക അന്വേഷണ സംഘവും കുന്നത്തു നാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ കിഴക്കമ്പലം ബസ്സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടിയത്.

ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ വച്ച് ഹാഷിഷ് ഓയില്‍ കൈമാറാന്‍ നില്‍ക്കുകയായിരുന്നു പ്രതി. പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് വാങ്ങുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരുന്നു.

Content Highlights: Interstate worker arrested with hashish oil

To advertise here,contact us