യുവ അഭിഭാഷകരുടെ നിയമപരിജ്ഞാനം; ക്ലാസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക സമിതി

കെ എച്ച് സി എ എ ഗോള്‍ഡന്‍ ജൂബിലി കോംപ്ലെക്സിലെ എം കെ ഡി ഹാളില്‍ നടന്ന സെഷനില്‍ യുവ അഭിഭാഷകരടക്കം 150-ല്‍ അധികം അഭിഭാഷകർ പങ്കെടുത്തു

കൊച്ചി: യുവ അഭിഭാഷകരുടെ നിയമപരിജ്ഞാനത്തിനായി ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക സമിതി ഡ്രാഫ്റ്റിംഗ് റിറ്റ് പെറ്റീഷന്‍' എന്ന വിഷയത്തില്‍ നിയമപരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹൈക്കോടതി അഭിഭാഷകനായ അഡ്വ ടി ബി ഹൂഡ് ആണ് ക്ലാസ് നയിച്ചത്.

കെ എച്ച് സി എ എ ഗോള്‍ഡന്‍ ജൂബിലി കോംപ്ലെക്സിലെ എം കെ ഡി ഹാളില്‍ നടന്ന സെഷനില്‍ യുവ അഭിഭാഷകരടക്കം 150-ല്‍ അധികം അഭിഭാഷകരാണ് പങ്കെടുത്തത്. യുവ അഭിഭാഷകരുടെ സജീവ സാന്നിധ്യം ക്ലാസിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. ക്ലാസിന് ശേഷം ചോദ്യോത്തരങ്ങളുമായി ബന്ധപ്പെട്ട സംവാദം നടത്തുകയും, റിറ്റ് ഹര്‍ജികളുടെ പ്രായോഗികതയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ക്ലാസ് നയിച്ച അഡ്വ ടി ബി ഹൂഡിന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ അശോക് എം ചെറിയാന്‍ ഉപഹാരം നല്‍കി ആദരിച്ചു.

content highlights: DYFI High Court Advocates Committee organizes class to improve legal knowledge of young lawyers

To advertise here,contact us