മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ധാക്കുകയും 10000 രൂപ പിഴ ഈടാക്കുയും ചെയ്തു

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ധാക്കുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.നിയമലംഘനം നടത്തിയ മറ്റ് പതിനെട്ട് ബസ്സുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഹൈകോര്‍ട്ട് ജംഗ്ഷന്‍ ,കലൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. വരുന്ന ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് എറണാകുളം ആര്‍ ടി ഓ അറിയിച്ചു.

To advertise here,contact us