മൂന്നുമാസം പ്രായമുള്ള നായക്കുട്ടിയോട് ക്രൂരത; കെമിക്കൽ ലായനി മുഖത്തേക്ക് ഒഴിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടു

ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു

കൊച്ചി: എറണാകുളം പുത്തൻകുരിശിൽ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയോട് ക്രൂരത. കെമിക്കൽ ലായനി മുഖത്തേക്കൊഴിച്ചതോടെ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു. പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തുനായയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിൽ അയൽവാസികളെയാണ് കുടുംബത്തിന് സംശയം. സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights: three-month-old puppy brutally attacked in Ernakulam

To advertise here,contact us