വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ഇടിമിന്നലേറ്റു; ഭർത്താവിന്റെ കൺമുന്നിൽ ഭാര്യയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് അബ്ബാസിനൊപ്പം ഒരു വിവാഹച്ചടങ്ങിന് പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കരിപ്പാശ്ശേരിമുകൾ വെളുത്തേടത്ത് വീട്ടിൽ ലൈലയാണ് (50)മരിച്ചത്. ഭർത്താവ് അബ്ബാസിനൊപ്പം ഒരു വിവാഹച്ചടങ്ങിന്

പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.

കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഭർത്താവ് അബ്ബാസിനും മിന്നലേറ്റിരുന്നു. അബ്ബാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെലയുടെ മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

content highlights: Housewife dies tragically after being struck by lightning

To advertise here,contact us