കൊച്ചി : എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലീം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർ എസ് സിദ്ധാർഥ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
പൊലീസ് വേഷം ചമഞ്ഞ് തൊഴിലാളികളെ കൊള്ളയടിച്ച കേസിൽ പ്രതികളാണ് ഇരുവരും. 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് പ്രതികൾ തട്ടിയെടുത്തത്.
content highlights: Excise officials suspended for extorting money from workers from other states