ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് കരയില്‍ കയറ്റിയ ചെറുവളളം കത്തിയ നിലയില്‍

വളളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു

എറണാകുളം: എറണാകുളത്ത് മത്സ്യബന്ധനം കഴിഞ്ഞ് കരയില്‍ കയറ്റിയ ചെറുവളളം കത്തിയ നിലയില്‍. ഫോര്‍ട്ട് കൊച്ചി ബീച്ച് റോഡിലാണ് സംഭവം. ഡെയ്‌സണ്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വളളമാണ് കത്തിനശിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. വളളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ശനിയാഴ്ച്ച മത്സ്യബന്ധനം കഴിഞ്ഞ് കരയില്‍ കയറ്റിവെച്ച വളളമാണ് കത്തിനശിച്ചത്. സംഭവത്തില്‍ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: small boat catches fire in fort kochi

To advertise here,contact us