കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതൻ്റെ മൃതദേഹം; മൃതദേഹത്തിൽ ടയർ കയറിയ പാടുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി സെൻട്രൽ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിൽ ടയർ കയറിയ പാടുകൾ ഉളളതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്.

മരിച്ചത് അതിഥി തൊഴിലാളി ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുളള ഡീസൽ പമ്പിനോട് ചേർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചി സെൻട്രൽ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlights: Body found at Ernakulam KSRTC bus stand

To advertise here,contact us