കൊച്ചി കാക്കനാട് ഭാഗങ്ങളില്‍ രൂക്ഷഗന്ധം; രാസപദാര്‍ത്ഥങ്ങളുടേതെന്ന് സംശയം

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്

കൊച്ചി: കാക്കനാട് ഭാഗങ്ങളില്‍ രൂക്ഷ ഗന്ധം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. രാസപദാര്‍ത്ഥങ്ങളുടേതെന്നാണ് സംശയം. ഞായറാഴ്ച വൈകീട്ട് ഏഴ് മുതല്‍ നേരിയ തോതില്‍ ഗന്ധം അനുഭവപ്പെട്ടു. നാട്ടുകാര്‍ക്ക് കണ്ണെരിച്ചിലും കണ്ണില്‍ നിന്നും വെള്ളം വരുന്ന അവസ്ഥയുമുണ്ടായെന്നും പരാതിയുണ്ട്.

ചിറ്റേത്തുകര, രാജഗിരിവാലി തുടങ്ങിയ മേഖലകളിലെ ആളുകള്‍ ഇതേതുടര്‍ന്ന് പരിഭ്രാന്തരായി. പരാതിയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമാനമായ രൂക്ഷ ഗന്ധം കഴിഞ്ഞ ആഴ്ച ബ്രഹ്‌മപുരം ഭാഗത്തും ഉണ്ടായിരുന്നു.

Content Highlights: Complaint Of Bad Smell In Kochi Kakkanad

To advertise here,contact us