ആലപ്പുഴ: ചാലിയാറില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂര്‍ സ്വദേശി ബാസിലിനെ(23) ആണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയ തോണി ആണ് മറിഞ്ഞത്. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. ബാസിലിനായി നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.
Content Highlights: A 23-year-old youth from Mavoor went missing after a boat capsized in the Chaliyar River