ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ധന്‍ബാദ് എക്സ്പ്രസ് താളം തെറ്റിയതില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സ്റ്റേഷന് മാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി 12നായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. രണ്ട് കോച്ചുകള്‍ തെന്നിമാറുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി പിറ്റ്ലൈനിലൂടെ കൊണ്ടുപോകും വഴിയായിരുന്നു അപകടം. ആളപായമില്ല.
Content Highlights: Railway authorities have taken action against staff following the derailment of the Dhanbad Express at Alappuzha railway station