ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

മാസങ്ങള്‍ക്കു മുന്‍പ് പ്രതികള്‍ക്ക് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റിരുന്നു

ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കാര്‍ത്തികപള്ളി ആലുകുന്നത്ത് വിഷ്ണു പ്രസന്നന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ബൈക്കിന് പിന്നില്‍ കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷമായിരുന്നു വെട്ടിപ്പിരിക്കേല്‍പ്പിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അഖില്‍ ദേവ്, ശാസ്തമുറി അപ്പൂ, പല്ലന സജിന്‍ വിഷ്ണു സത്യന്‍ എന്നിവരാണ് ആക്രമിച്ചത്.

മാസങ്ങള്‍ക്കു മുന്‍പ് പ്രതികള്‍ക്ക് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റിരുന്നു. തോക്കുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അതിന്റെ പകയിലാണ് വിഷ്ണുവിനെ വെട്ടിയതെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

Content Highlights: RSS Worker Attacked in Haripad Karthikappally

To advertise here,contact us