ചന്തിരൂരില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി; 40 പേര്‍ക്ക് പരിക്ക്

അപകടകാരണം വ്യക്തമല്ല

കൊച്ചി: ചേര്‍ത്തല ചന്തിരൂരില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി അപകടം. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 23 പേരെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ബസ്. അപകടകാരണം വ്യക്തമല്ല. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസുള്‍പ്പെടെ സ്ഥലത്തെത്തുകയായിരുന്നു.

Content Highlights: ksrtc bus collided with torres lorry near Chandiroor

To advertise here,contact us